തിരുവണ്ണൂർ കോവിലകം

കോഴിക്കോട് നഗരം കേന്ദ്രികരിച്ചു ഭരണം നടത്തിയിരുന്ന സാമൂതിരി രാജ വംശത്തിന്റെ ഒരു ശാഖ പുതിയ കോവിലകം എന്ന പേരിൽ തിരുവണ്ണൂരിൽ താമസിക്കുന്നു

തിരുവണ്ണൂർ ശൂരസംഹാരം (ശൂരൻപട)

തമിഴ് പാരമ്പര്യത്തിലുള്ള ശൂരൻ പോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരൻപട എന്ന പേരിൽ ആചരിക്കപ്പെട്ടു വരുന്നു പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതായ സ്കന്ദപുരാണത്തിൽ പരാമർശിക്കുന്ന ഇതിവൃത്തമാണ് ഈ ഉത്സവത്തിന് ആധാരം . തിരുവണ്ണൂർ സുബ്രഹ്മണ്യ സ്വാമിയുടെ ശൂരസംഹാരം ജാതി മത ഭേദമന്യേ തിരുവണ്ണൂരുകാർ ഒന്നടങ്കം പങ്കു കൊള്ളുന്ന ഉത്സവം കൂടിയാണിത്

നരൻ എന്ന മലയാള ചലച്ചിത്രത്തിലെ "ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം" എന്ന ഗാനത്തിലെ "ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോതിരുവന്നൂരിൽ വടിവേലൻ വന്നൂ" എന്നീ വരികളിലൂടെ കേരളത്തിൽ പ്രശസ്തമാണ് തിരുവണ്ണൂർ ശൂരസംഹാരം (ശൂരമ്പട). തിരുവണ്ണൂരിലെ ശൂരംമ്പട കലാകാരൻമാരാണ് പ്രസ്തുത ചിത്രത്തിലെ ഗാനത്തിനായ് തിരുവണ്ണൂർ ശൂരസംഹാരം ഒരുക്കിയതും .

നിരുക്തം

തിരു(ഐശ്വര്യം)വന്ന ഊരായിരുന്നതിനാൽ ആദ്യമിത് 'തിരുവന്നൂരെന്നും' പിന്നീട് തിരുവണ്ണൂരെന്നും അറിയപ്പെട്ടു. 'തിരുമുന്നൂർ' തിരുമണ്ണൂർ എന്നീ പേരുകൾ രൂപാന്തരപ്പെട്ടാണ് തിരുവണ്ണൂരായതെന്നും അഭിപ്രായമുണ്ട്.