സാമൂതിരി രാജ കുടുംബത്തിലെ തല മുതിർന്ന സ്ത്രീ അമ്പാടി കോവിലകം തമ്പുരാട്ടി എന്ന പേരിലാണ് വിശേഷിപ്പിക്കപെട്ടിരുന്നത്. അവരുടെ മഞ്ചൽ ചുമക്കുവാൻ വേണ്ടി തമിഴ് വംശജരായ പോണ്ടന്മാർ എന്ന ഒരു സമുദായക്കാർ തിരുവണ്ണൂരിൽ താമസിച്ചിരുന്നു. ഇന്ന് തിരുവണ്ണൂർ സുബ്രഹ്മണ്യ കോവിൽ നിൽക്കുന്നിടത്തു അവരുടെ ഇഷ്ട ദേവനായ സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചിരുന്നു.പിന്നീട് അവിടെ ഒരു സുബ്രഹ്മണ്യ കോവിൽ നിർമിച്ചു.
More Detailsഇവിടുത്തെ ചോള വാസ്തുശില്പമാതൃകയിലുള്ള ശിവ ക്ഷേത്രത്തിന് ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് കരുതുന്നു സാമൂതിരിക്കു മുൻപ് ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം.മധ്യകാല ചോള ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള സ്തംഭപഞ്ചരാധികളാണ് (സ്തംഭതോരണാദികൾ)ചുമരിൽ കൊത്തിവെച്ചിരിക്കുന്നത്.ഗജപൃഷ്ഠാകൃതിയിൽ മുക്കാൽ വട്ടമായ് ശ്രീകോവിൽ രൂപപ്പെടുത്തിയിരിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞപ്പോഴാണെന്ന് കരുതുന്നു. പരശുരാമൻ ഒരേ ദിവസം മൂന്ന് നേരത്തായ് പ്രതിഷ്ഠിച്ച മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണൂർ ശിവ ക്ഷേത്രം.രാവിലെ തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്ക് മണ്ണൂരിലും വൈകിട്ട് തിരൂർ തൃക്കണ്ടിയൂരിലും എന്നാണ് വിശ്വാസം. തിരുവണ്ണൂർ ശിവക്ഷേത്രത്തിൽ നിന്ന് ലഭിച്ച ലിഖിതത്തിൽനിന്ന് കോഴിക്കോട്ടും പരിസരത്തുമുള്ള ജൈനസ്ഥാപനങ്ങളെപ്പറ്റി സൂചന ലഭിക്കുന്നു .പണ്ട് തിരുവണ്ണൂർ ക്ഷേത്രം ഒരു ജൈനവിഹാരമായിരുന്നിരിക്കാൻ സാധ്യതയുണ്ട് എന്ന് തിരുവണ്ണൂർ ലിഖിതത്തിൽനിന്ന് സൂചന ലഭിക്കുന്നു.
More Details